ആലുവ: ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില ഭരണഘടനയാണെന്നും ഭരണഘടന രൂപപ്പെടുത്തിയതാണ് ഡോ. അംബേദ്കർ രാജ്യത്തിന് നൽകിയ സംഭാവന മഹത്തരമാണെന്നും കുട്ടമശേരി ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി 'ഇന്ത്യൻ ഭരണഘടനയും അംബേദ്കറും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുചർച്ച അഭിപ്രായപ്പെട്ടു. സെക്രട്ടറി പി.ഇ. സുധാകരൻ മോഡറേറ്ററ്റയിരുന്നു. പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു. എം.എ. ബാലകൃഷ്ണൻ, ടി.വി. പ്രസാദ്, പി.ഐ. സമീരണൻ, മുജീബ്ബ് കുട്ടമശേരി, കെ.എം. അബ്ദുൾ സമദ്, എം.കെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.