ആലുവ: 2020 ഡിസംബറിൽ ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ നടത്തിയ കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാരംഭിച്ചു. ആലുവ ജില്ലാ ഓഫീസിൽ പരീക്ഷാ രജിസ്‌ട്രേഷൻ നമ്പർ പ്രകാരമാണ് പരിശോധന. ഇന്ന്: 250360 - 213593, 20ന് 213600 - 213770, 21ന് 328582 - 328820, 22 ന് 328821- 329168, 23 ന് 329180 - 329601, 24 ന് 329602 - 407935 എന്നീ ക്രമത്തിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ നൂറുപേരടങ്ങുന്ന സംഘത്തിന് ഒാരോ മണിക്കൂർ ഇടവിട്ടാണ് പ്രവേശനം. ഫോൺ: 0484 2624382.