ആലുവ: കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമി ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 19ന് പുന:പ്രതിഷ്ഠാദിനം വലിയവിളക്ക്, 20ന് രാവിലെ കൊടിയിറക്കം.10.30ന് ആറാട്ടുസദ്യ. വൈകിട്ട് നാലിന് ആറാട്ടിനെഴുന്നള്ളിപ്പ്.