കളമശേരി: അംബേദ്‌കർ, അയ്യൻകാളി പുലയസഭയുടെ ആഭിമുഖ്യത്തിൽ ഡോ. അംബേദ്ക്റുടെ 130-ാം ജന്മദിനാഘോഷം കൗൺസിലർ റഫീഖ് മരക്കാർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സി.എ. പ്രകാശൻ അദ്ധ്യക്ഷനായി. കളമശേരി നഗരസഭ എസ്.സി ഷോപ്പിംഗ് കോംപ്ളക്സിലെ കടമുറികൾ അർഹതപ്പെട്ടവർ അടിയന്തരമായി വിതരണം നടത്തുക, എസ് സി/എസ് ടി ഫണ്ട് തിരിമറി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
രക്ഷാധികാരി ഷാജി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.പി. മണിലാൽ, ടി.എ. വിദ്യാധരൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരി കെ.ജെ. തങ്കപ്പൻ, വൈസ് പ്രസിഡന്റ സുഗതൻ, ജോ.സെക്രട്ടറി ടി.കെ. രവി, ട്രഷറർ ടി.എ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.