sreeman-narayanan
ശ്രീമൻ നാരായണൻ മിഷൻ സംഘടിപ്പിച്ച സംസ്ഥാന ഉപന്യാസമത്സര വിജയികൾക്ക് യു.സി കോളേജിൽ ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ വച്ച് പ്രിൻസിപ്പൽ ഡോ. റെയ്ച്ചൽ റീനയും പ്രൊഫ. മൃൂസ് മേരിയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

ആലുവ: 1925 മാർച്ച് 18ന് യു.സി കോളേജിൽ ഗാന്ധിജി നട്ട മാവിൻചുവട്ടിൽ ഉപന്യാസമത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ് ശ്രദ്ധേയമായി. ഗാന്ധിജിയുടെ ആരോഗ്യപരീക്ഷണങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഹൈസ്‌കൂൾ കുട്ടികൾക്കായി ശ്രീമൻ നാരായണൻ മിഷനാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തുന്ന മത്സരത്തിൽ ഇക്കൊല്ലം ഒന്നാം സ്ഥാനം നേടിയത് പാനായിക്കുളം ലിറ്റിൽ ഫ്ളവർ സ്‌കൂളിലെ ജുമാന നസ്രീമാണ്. രണ്ടാംസ്ഥാനം ചങ്ങനാശേരി സെന്റ് ആൻസ് സ്‌കൂളിലെ അഡോണ ടി. സാജനും മൂന്നാംസ്ഥാനം വാഴക്കളം ജി.എസ്.എസിലെ ദേവനന്ദക്കും മുപ്പത്തടം ഗവ. എച്ച്.എസ്.എസിലെ സനൂഷയ്ക്കും ലഭിച്ചു.

15000 രൂപയുടെ ഗാന്ധിസാഹിത്യ പുസ്തകങ്ങളും മെമൻറോയും പ്രശസ്തിപത്രവുമടങ്ങിയ സമ്മാനങ്ങൾ യു.സി കോളജ് പ്രിൻസിപ്പൽ ഡോ. റെയ്ച്ചൽ റീനയും പ്രൊഫ. മ്യൂസ് മേരിയും ചേർന്ന് വിതരണം ചെയ്തു. ശശിധരൻ കല്ലേരി, ഹരിശ്രീ ബാബുരാജ്, മോഹൻദാസ്, ശ്രീമൻ നാരായണൻ എന്നിവർ പങ്കെടുത്തു.