car
തോട്ടക്കാട്ടുകര - കടുങ്ങലൂർ റോഡിൽ ചപ്പാത്തിക്കടക്ക് സമീപം നിയന്ത്രണം വിട്ട കാർ പെരിയാർ വാലി കനാലിലേക്ക് വീണ നിലയിൽ

ആലുവ: തോട്ടക്കാട്ടുകര - കടുങ്ങലൂർ റോഡിൽ ചപ്പാത്തിക്കടക്ക് സമീപം നിയന്ത്രണം വിട്ട കാർ പെരിയാർവാലി കനാലിലേക്ക് വീണു. ആർക്കും പരിക്കില്ല. കാറിന് ഭാഗികമായി കേടുപാടുണ്ടായി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. കനാലിനോട് ചേർന്നുള്ള റോഡിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കനാലിന് അഞ്ച് അടിയോളം ആഴമാണുള്ളത്. കനാലിൽ വെള്ളം ഇല്ലാതിരുന്നതും ഭാഗ്യമായി.