sevabharathi
സേവാഭാരതി വാളകം പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരനായി കുട്ടിക്ക് വിഷുക്കൈനീട്ടം നൽകുന്നു

മൂവാറ്റുപുഴ: സേവാഭാരതി വാളകം പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും കിടപ്പ് രോഗികളെയും സന്ദർശിച്ച് വിഷുക്കൈനീട്ടം നൽകി. വാളകത്തെ ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ വീടുകളിലെത്തിയത് വിഷുക്കൈനീട്ടം നൽകിയത്. പഞ്ചായത്ത്‌ സമിതി അദ്ധ്യക്ഷൻ ബിനീഷ് ശ്രീധറിന്റെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂൾ ടീച്ചർ ബിന്ദു പൗലോസ്, മകൾ ആദിത്യ സാറ ,സേവാഭാരതി സെക്രട്ടറി സത്യദേവ്, ഹിന്ദുഐക്യവേദി താലൂക് സംഘടനാ സെക്രട്ടറി ബിജീഷ്, പഞ്ചായത്ത്‌ സെക്രട്ടറി കൃഷ്‌ണൻകുട്ടി, ബി.എം.എസ് പഞ്ചായത്ത്‌ സെക്രട്ടറി ദിപു, രാഷ്ട്രീയം സ്വയംസേവക സംഘം മണ്ഡൽ കാര്യവാഹക് ജയമോഹൻ, പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി പി.കെ തുടങ്ങിയവർ പങ്കെടുത്തു .