ആലുവ: മത്സരത്തിനിടെ ട്രാക്കിൽ കല്ലിൽ തട്ടി വീണ് നാഷണൽ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലിയുടെ കാലിന് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന വെറ്ററൻ സ്‌പോട്‌സ് മീറ്റിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ട്രാക്കിൽ കിടന്ന കല്ലിൽ ചവിട്ടി തെന്നി വീഴുകയായിരുന്നു.
വലത് കുതികാൽ ഞരമ്പിന് ക്ഷതമേറ്റതിനാൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തുടർച്ചയായ ഫിസിയോതെറാപ്പിയും മറ്റു വ്യായാമമുറകളിലൂടെയും പഴയ ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ജോസ് മാവേലി.ആലുവ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് ജോസ് മാവേലി.