പിറവം: പാഴൂർ ആറ്റുതീരം റോഡിന്റെ ടാറിംഗിനായി കൊണ്ടുവന്ന സാധന സാമഗ്രികൾ കോൺട്രാക്ടർ മറ്റൊരു റോഡിന്റെ പണിക്കായി മാറ്റിയത് നാട്ടുകാർ തടഞ്ഞു. തുടർന്ന് ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് ആറ്റുതീരം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസരവാസികൾ പ്രതിഷേധയോഗം ചേർന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജെസ്സി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എ.എസ്.ജോൺ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. അബി ടോം, പി.തോമസ്, സിബിൾ തോമസ്, ജിമ്മി ചാക്കപ്പൻ, ജോഷി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.