kpms
കെ.പി.എം.എസ് അങ്കമാലി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഡോ. അംബേദ്കർ അനുസ്മരണയോഗം ജില്ലാ കമ്മിറ്റിഅംഗം എം.എച്ച്. അശോക്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കെ.പി.എം.എസ് അങ്കമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്കറുടെ ജന്മദിന അനുസ്മരണയോഗം നടത്തി. യൂണിയൻ ഓഫീസിൽ നടന്ന യോഗം കെ.പി.എം.എസ് ജില്ലാ കമ്മിറ്റിഅംഗം എം.എച്ച്. അശോക്‌കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എ. വാസു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.വി. കുമാരൻ, കെ.പി.ഇ.എഫ് മുൻ യൂണിയൻ പ്രസിഡന്റ് ജി. തുളസീധരൻ, വൈ.എം യൂണിയൻ പ്രസിഡന്റ് എൻ.എം. സമോഷ്, സി.സി. കുമാരൻ, വൈസ് പ്രസിഡന്റ് പി.കെ. ബേബി, എം.എഫ് ജില്ലാ ഖജാൻജി ജിജി കുമാരൻ എന്നിവർ പ്രസംഗിച്ചു.