കുറുപ്പംപടി: കൂവപ്പടി ഗ്രാമപഞ്ചായത്ത് കിഴക്കെ ഐമുറി ഭാഗത്ത് കല്ലുമലയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ 20 ദിവസമായി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ കുറുപ്പംപടി വാട്ടർ അതോറിറ്റി എ.ഇ. റീനയെ ഉപരോധിച്ചു.നിരവധി തവണ പരാതിപ്പെട്ടിട്ടും എ.ഇ ഉൾപ്പെടെയുള്ളവരുടെ അനാസ്ഥ മൂലം കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പരാതി നേരിട്ട് വന്ന് പരിശോധിക്കാൻ പോലും അധികൃതർ തയ്യാറായിരുന്നില്ല. കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ സമരം അവസനിപ്പിച്ചു. പഞ്ചായത്ത് അംഗം ഫെജിൻ പോൾ, പി. എം. സത്യജൻ, ബേസിൽ ജേക്കബ്, ബൈജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.