മൂവാറ്റുപുഴ: ജാമിഅബദ്‌രിയ്യ റംസാൻ വ്രതത്തിന്റെ ഭാഗാമയി 400 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി. 1500 ഓളം രൂപ വിലമതിക്കുന്ന കിറ്റുകളാണ് കൈമാറിയത്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് മൗലവി, ജില്ലാ പ്രസിഡന്റ് എം.ബി. അബ്ദുൾ ഖാദിർ മൗലവി, കെ.എച്ച്. സിദ്ദീഖ്, കെ.കെ. ഉമയിർ, നാസർ പുതുശേരി, കോളജ് ചെയർമാൻ കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി, പ്രിൻസിപ്പൽ കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, കെ.എഫ്. റഹ്മത്തുള്ള മൗലവി, പി.കെ. ഹംസ മൗലവി, സുലൈമാൻ മൗലവി പറമ്പി, കെ.പി. അബ്ദുൾ സലാം മൗലവി, അഫ്‌സൽ മൗലവി, സാമൂഹ്യ പ്രവർത്തകൻ സജി തുടങ്ങിയവർ പങ്കെടുത്തു.