തൃപ്പൂണിത്തുറ: നോട്ടിരട്ടിപ്പ് കേസിലെ പ്രതി ചാലക്കുടി രണ്ടില സ്വദേശി വിനോദിനെ ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് തൃപ്പൂണിത്തുറ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവ് ശേഖരിക്കൽ ദുഷ്കരമായേക്കും. നടക്കാവിൽ നോട്ടിരട്ടിപ്പ് കേസിൽ അറസ്റ്റിലായ സഹസംവിധായകൻ പ്രിയൻ കുമാറിന്റെ കൂട്ടാളിയും നോട്ടിരട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരനുമാണ് വിനോദ്.