കിഴക്കമ്പലം: കുന്നത്തുനാട്ടിലെ പ്രധാന ജലസ്രോതസായ കടമ്പ്രയാറിലെ മലിനീകരണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക്. ഇതിനു മുന്നോടിയായി വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കടമ്പ്രയാറിനും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ കമ്പനികൾ ആറിലേക്ക് രാസമാലിന്യം ഒഴുക്കുകയാണ്. ഇതു മൂലം വെള്ളത്തിൽ ഇറങ്ങിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. കടമ്പ്രയാറിൽ നിന്നും വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിന് പരാതി നൽകാനാണ് തീരുമാനം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, പി.കെ.ഷിബു, സി.പി.മനോജ് തുടങ്ങിയവർ പങ്കെടുത്തു.