selvan
ജില്ല ഓട്ടോറിക്ഷ തൊഴിലാളി സംഘം (ബി.എം.എസ്) ആലുവ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എൽ. ശെൽവൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സംഘം (ബി.എം.എസ്) ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എൽ. ശെൽവൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. അനിൽകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി റെജിമോൻ, മേഖലാ പ്രസിഡന്റ് സന്തോഷ് പൈ, സനോജ് തേവക്കൽ, സി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സനോജ് തേവക്കൽ (പ്രസിഡന്റ്), ശ്രീകുമാർ, എം.പി. സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), കെ.എൻ. സന്തോഷ് പൈ (സെക്രട്ടറി), സി.കെ. സുബ്രഹ്മണ്യൻ, കെ.ആർ. രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.