കോലഞ്ചേരി: കിണറ്റിൽ വീണ പശുക്കളെ ഫയർഫോഴ്സ് രക്ഷപെടുത്തി. മഴുവന്നൂർ കടയ്ക്കനാട് എടശേരിപടി താഴമനയിൽ വീട്ടിൽ കുഞ്ഞൂറിന്റെ ഒരു മാസം പ്രായമുള്ള പശുക്കിടാവ് 40 അടി താഴ്ച്ചയുള്ള കിണറ്റിലാണ് വീണത്. രക്ഷിക്കാൻ ഇറങ്ങിയ ഉടമസ്ഥനും കുടുങ്ങി. വെങ്ങോലയിൽ കണ്ണിമോളത്ത് വീട്ടിൽ സന്തോഷിന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവ് 26 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണു. സ്​റ്റേഷൻ ഓഫീസർ ടി.സി. സാജു,അസി. സ്​റ്റേഷൻ ഓഫീസർ പി.ആർ. ലാൽജി എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.