-accident-paravur-
കാനയിലേക്ക് മറിഞ്ഞ മിനിലോറി.

പറവൂർ: നിയന്ത്രണംവിട്ട മിനിലോറി കാനയിലേക്ക് മറിഞ്ഞു. കാനയുടെ സമീപത്തെ മതിൽ ഇടിച്ചുതകർത്തു. ദേശീയപാത 66ൽ തുരുത്തിപ്പുറം പാലത്തിന് സമീപം ഇന്നലെ പുലർച്ചെയാണ് അപകടം. മൂത്തകുന്നം ഭാഗത്തുനിന്നെത്തിയ ലോറി മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.