ആലുവ: കൊവിഡ് വാക്സിൻ ക്ഷാമത്തെത്തുടർന്ന് മുടങ്ങിയ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മെഗാ ക്യാമ്പുകൾ പുനരാരംഭിച്ചു. 45 വയസിന് മുകളിലുള്ളവർക്ക് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും മുപ്പത്തടം ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ കൊവാക്‌സിൻ നൽകും.
ഇതുവരെ നടന്ന ക്യാമ്പുകളിൽ കോവിഷീൽഡാണ് നൽകിയിരുന്നത്. ഇന്നും നാളെയും നടക്കുന്ന ക്യാമ്പിൽ ആദ്യ ഡോസ് സ്വീകരിക്കുന്നവർക്ക് മാത്രമാണ് പരിഗണന. ഗുരുതര രോഗങ്ങളുള്ളവരും മരുന്നുകൾക്ക് ഗുരുതര പാർശ്വഫലങ്ങൾ ഉള്ളവരും കൊവാക്‌സിൻ സ്വീകരിക്കരുതെന്ന് ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.