പറവൂർ: വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി യദുകൃഷ്ണ, ടി.എസ്. സുധീഷ്, നിവേദ് മധു എന്നിവർ സംസാരിച്ചു.