കൊച്ചി: പിറവം നിയോജകമണ്ഡലത്തിൽ ഇടയാർ കൂത്താട്ടുകുളം റോഡിൽ ഇടയാർ (രാമഞ്ചിറ) പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അടുത്ത 12 മാസത്തേക്ക് ഇതുവഴിയുളള ഗതാഗതം പൂർണമായി തടസപ്പെടും. പിറവം ഭാഗത്തുനിന്നും കൂത്താട്ടുകുളത്തേക്കു പോകേണ്ട വാഹനങ്ങൾ എരപ്പാംകുഴിയിൽ നിന്നും ഇടത്ത് തിരിഞ്ഞു അണ്ടിച്ചിറ - കാക്കൂർ വഴി തിരുമാറാടി പഞ്ചായത്ത് കവലയിൽ നിന്നും വലത്ത് തിരിഞ്ഞു കണിയാലിപ്പടി വഴി പോകണം. കൂത്താട്ടുകുളം ഭാഗത്തുനിന്നും വരുന്നവാഹനങ്ങൾ വളപ്പിൽ നിന്നും ഇടത്ത് തിരിഞ്ഞു പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വന്ന് വലത്ത് തിരിഞ്ഞു ഇടയാർ പാലത്തിനോട് ചേർന്നുള്ള ജംഗ്ഷനിൽ എത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.