കോലഞ്ചേരി: കേരള ചേരമർ സംഘവും അംബേദ്കർ സാംസ്കാരിക വേദിയും സംയുക്തമായി അംബേദ്ക്കർ ജയന്തിയാഘോഷം നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എ.ടി. മണിക്കുട്ടൻ, കെ.കെ.ജയരാജ്, കെ.കെ. സജികുമാർ, എം.പി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.