jose
ജോസ്

നെടുമ്പാശേരി: വലിയ വാപ്പാലശ്ശേരി പരേതനായ വട്ടപ്പറമ്പൻ അന്തോണിയുടെയും ത്രേസ്യാമ്മയുടെയും മക്കളായ ജോസ് (48), ബിജു (45) എന്നിവർ ഒരേ ദിവസം ഹൃദയാഘാതം മൂലം മരിച്ചു.

വാപ്പാലശേരിയിലെ ഗ്യാസ് ഗോഡൗണിൽ കയറ്റിയിറക്ക് തൊഴിലാളിയായ ജോസ് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. വൈകിട്ട് സമീപത്തെ പള്ളിയിൽ സംസ്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ബിനുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടരയോടെ മരിച്ചു. അവിവാഹിതനായ ബിജുവിന് ചക്കക്കച്ചവടമായിരുന്നു ജോലി. ബിജുവിന്റെ സംസ്‌കാരം ഇന്നലെ നടത്തി.

തുരുത്തിപ്പുറം ഉള്ളാട്ടുപറമ്പത്ത്കുടുംബാഗം ലിനിയാണ് ജോസിന്റെ ഭാര്യ. മക്കൾ: അലൻ, അലീന (അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി).