കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ചികിത്സ തേടിയവരിൽ അധികംപേരും 40നും 60നുമിടയിലുള്ളവരാണ്. ധാരാളം യുവാക്കളും രോഗബാധിതരാകുന്നതായി ജില്ലയിലെ സർക്കാർ,സ്വകാര്യ മേഖലയിലെ 150 ഓളം വിദഗ്‌ദ്ധ ഡോക്ടർമാർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
വാക്‌സിൻ എടുത്തവരും നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐ.എം.എ ഭാരവാഹികളായ ഡോ. രാജീവ് ജയദേവൻ,ഡോ. സണ്ണി ഓരത്തേൽ,ഡോ.ജുനൈദ് റഹ്മാൻ,ഡോ. ദീപ കെ. എച്ച്,ഡോ. അതുൽ മാനുവൽ,ഡോ.ടി.വി. രവി എന്നിവർ അറിയിച്ചു.
ജില്ലയിൽ വാക്സിൻ ക്ഷാമം
ജില്ലയിൽ കൊവിഡ് വാക്സിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. സ്റ്റോക്ക് തീർന്നതിനാൽ മിക്ക സ്വകാര്യ ആശുപത്രികളും ഇന്നലെ മുതൽ വാക്സിനേഷൻ നിർത്തിവച്ചു. അതേസമയം സർക്കാർ ആശുപത്രികൾ ഇന്നു കൂടി വാക്സിൻ നൽകും. ഇന്നലെ 1,80000 ഡോസ് കൂടിയെത്തുമെന്ന ഉറപ്പ് യാഥാർത്ഥ്യമായില്ലെന്ന് കൊവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ.എ.ജി.ശിവദാസ് പറഞ്ഞു.
ഇന്നലെ 31,000 പേർക്ക് വാക്സിൻ നൽകി
ഇതുവരെ 6,70000 പേർക്ക് വാക്സിൻ നൽകി
7 ലക്ഷം ഡോസ് നൽകിയ ആദ്യ ജില്ല
ഇന്നത്തെ വാക്സിനേഷൻ കഴിയുന്നതോടെ ഏഴു ലക്ഷം ഡോസ് നൽകിയ ആദ്യ ജില്ലയെന്ന റെക്കാഡ് നേട്ടം എറണാകുളം കൈവരിക്കും
ആദ്യ ഡോസ് സ്വീകരിച്ചവർ : 509000
രണ്ടാം ഡോസ് സ്വീകരിച്ചവർ: 85000
ഐ.എം.എ പഠനത്തിൽ കണ്ടെത്തിയത്
• വാക്‌സിൻ എടുത്ത മുതിർന്ന പൗരൻമാരിൽ രോഗബാധ കുറവ്
• വാക്‌സിൻ നിരസിച്ച ചില വയോധികരിൽ തീവ്രമായ രോഗം
• അത്യാഹിതവാർഡുകൾ നിറയുന്നു
• ഗുരുതരമായ രോഗമുള്ള യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവ്
• സ്വകാര്യ ആശുപത്രികളിലും കൂടുതൽ കിടക്കകൾ ഒരുക്കേണ്ടി വരുന്നു
• മാർച്ചിൽ വെറും നാലായിരുന്ന ടി.പി.ആർ( ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ) ഇപ്പോൾ പന്ത്രണ്ടിലേക്ക് കുതിച്ചു (നൂറു പേരിൽ ടെസ്റ്റ് നടത്തിയാൽ എത്ര പേർക്ക് രോഗം കണ്ടെത്തുന്നു എന്ന കണക്കാണ് ടി.പി.ആർ). ഇത് അഞ്ചിൽ താഴെയായാൽ രോഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നാണ് അർത്ഥം.
• ഒരിക്കൽ ടെസ്റ്റ് പോസിറ്റീവ് കിട്ടിയാൽ ഉടൻ തന്നെ മറ്റൊരു ലാബിൽ പോയി നെഗറ്റീവ് കിട്ടുമോ എന്നു നോക്കുന്നത് ശരിയായ പ്രവണതയല്ല. ചിലപ്പോൾ രണ്ടാമത്തെ ടെസ്റ്റ് തെറ്റായി നെഗറ്റീവ് ആകാനുള്ള സാദ്ധ്യതയുണ്ട്
• രോഗ ബാധയുള്ളവർ ആരോഗ്യവകുപ്പുമായി സഹകരിക്കുക, സമ്പർക്ക പട്ടികയിലുള്ളവരെ വിവരം അറിയിക്കുക. ഇത് രോഗവ്യാപനം തടയാൻ സഹായിക്കും
• സ്വയം ചികിത്സ ഒഴിവാക്കുക. വിദഗ്ദ്‌ധ ഡോക്‌ടർമാരുടെ സഹായം തേടുക
കൊവിഡ് പലരെയും പല രീതിയിൽ ബാധിക്കുന്ന പ്രത്യേക സ്വഭാവമുള്ള രോഗമായതിനാൽ ചികിത്സാരീതികളിലും വ്യത്യാസമുണ്ട്
•സോഷ്യൽ മീഡിയ താരമായ 'ഇവർമെക്‌ടിൻ ' വിരയ്ക്കുള്ള ഗുളികയാണ്. കരൾ രോഗം ഉൾപ്പെടെ പല പാർശ്വഫലങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്
ജില്ലയിൽ കൊവിഡ് പരിശോധന ക്യാമ്പ്
കൊവിഡ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നും നാളെയും പ്രത്യേക കൊവിഡ് പരിശോധന ക്യാമ്പയിൻ നടത്തും. പൊതു ,സ്വകാര്യ ആശുപത്രികൾക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും. 31000 പരിശോധനകൾ നടത്താനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത രാഷ്ട്രീയ പ്രവർത്തകരടക്കമുള്ളവർ, ജനങ്ങളുമായി ഇടപഴകിയ 45 വയസിന് താഴെയുള്ളവരടക്കം എല്ലാവരും 45 വയസിന് മുകളിൽ പ്രായമുള്ള വാക്‌സിനേഷൻ സ്വീകരിക്കാത്തവർ, കൊവിഡ് രോഗികളുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ പുലർത്തിയവർ, കണ്ടെയ്ൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള മുഴുവൻ ആളുകളും പരിശോധന മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും ആശുപത്രി സന്ദർശനം നടത്തിയവരും പരിശോധനക്ക് വിധേയരാകണം. പൊതു ,സ്വകാര്യ മേഖലകളിലുള്ള ആർ.ടി.പി.സി.ആർ, ആന്റിജൻ ലബോറട്ടറി സംവിധാനങ്ങളെ ഇതിനായി പൊതുജനങ്ങൾക്ക് സമീപിക്കാം.
ഇന്നലെ രോഗികൾ 1267
ജില്ലയിൽ ഇന്നലെ 1267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തും നിന്നും എത്തിയവരാണ്. 1219 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല.
ആരോഗ്യ പ്രവർത്തകർ-2
337 പേർ രോഗമുക്തി നേടി
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 927
സർക്കാർ,സ്വകാര്യ മേഖലകളിൽ നിന്നായി 8823 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധയ്ക്ക് അയച്ചു
2350 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
794 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 23810
• തൃക്കാക്കര 55
• പള്ളുരുത്തി 45
•തൃപ്പൂണിത്തുറ 33
• എളമക്കര 27
• ഇടപ്പള്ളി 26
• പാലാരിവട്ടം 25
• വെങ്ങോല 25
• പള്ളിപ്പുറം 24
• എളംകുന്നപ്പുഴ 23
• കലൂർ 22
• വരാപ്പുഴ 18
• കരുമാലൂർ 17
• കളമശേരി 17
• കുന്നത്തുനാട് 17
• ഫോർട്ട് കൊച്ചി 15
• കടവന്ത്ര 13
• കോതമംഗലം 13
• വൈറ്റില 13
• ആയവന 12
• മട്ടാഞ്ചേരി 12
• മഴുവന്നൂർ 12
• ആലുവ 11
• പൈങ്ങോട്ടൂർ 11
• മുളന്തുരുത്തി 11
• അങ്കമാലി 10
• കല്ലൂർക്കാട് 10
• ചെല്ലാനം 10
• നെടുമ്പാശേരി 10
• എറണാകുളം നോർത്ത് 8
• പനമ്പള്ളി നഗർ 8
• പല്ലാരിമംഗലം 8
• പിണ്ടിമന 8
• ഒക്കൽ 7
• ചോറ്റാനിക്കര 7
• തേവര 7
• നോർത്തുപറവൂർ 7
• പായിപ്ര 7
• മുളവുകാട് 7
• രാമമംഗലം 7
• വടുതല 7
• വാഴക്കുളം 7
• വെണ്ണല 7
• ആരക്കുഴ 6
• ഏലൂർ 6
• കറുകുറ്റി 6
• കുമ്പളം 6
• കൂത്താട്ടുകുളം 6
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടവനക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, കുന്നുകര, കോട്ടപ്പടി, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, പച്ചാളം, പാമ്പാകുട, മലയാറ്റൂർ നീലീശ്വരം, മാറാടി, ആമ്പല്ലൂർ, എളംകുളം, ഐക്കരനാട്, ചക്കരപ്പറമ്പ്, ചേന്ദമംഗലം, തുറവൂർ, പുത്തൻവേലിക്കര, പോണേക്കര, വടക്കേക്കര, അയ്യമ്പുഴ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കടമക്കുടി, കുമ്പളങ്ങി, പനയപ്പിള്ളി, പൂണിത്തുറ, ഏഴിക്കര, കാഞ്ഞൂർ, ചളിക്കവട്ടം, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, വേങ്ങൂർ.