വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ അംഗം പള്ളിപ്പുറം കൈതവളപ്പിൽ കെ.കെ. ജോഷി(50) പൊള്ളലേറ്റ് മരിച്ചു. ഇന്നലെ ഉച്ചയോടെ ജോഷിയെ സ്വന്തം വീടിന് സമീപത്ത് തന്നെയുള്ള അമ്മാവന്റെ വീട്ടിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മരിച്ചു. സി.പി.എം.പള്ളിപ്പുറം ലോക്കൽ കമ്മിറ്റി അംഗമായ ജോഷി മുമ്പ് ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായും ചിട്ടി കമ്പനി മനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷമായി ബാർ ഹോട്ടൽ ജീവനക്കാരനാണ്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടിലെത്തിക്കും. ഭാര്യ: ഹെലന. മക്കൾ: മീര, അർജുൻ (സ്‌കൂൾ വിദ്യാർത്ഥികൾ).