കൊച്ചി: നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ തന്നെയാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. 'ടെസ്റ്റിൽ കൊവിഡ് പൊസിറ്റീവായി. ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗബാധ. ഒരു കുഴപ്പവുമില്ല, നന്നായിരിക്കുന്നു. ഏതാനും ദിവസത്തെ ക്വാറന്റെെൻ. ശേഷം നിങ്ങളെ വിനോദിപ്പിക്കാൻ തിരികെയെത്തും"- നടൻ ഫേസ് ബുക്കിൽ കുറിച്ചു.