നെടുമ്പാശേരി: ദേശീയപാതയിൽ കരിയാട് ഭാഗത്തുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആലുവ ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് തലകീഴായി മറിഞ്ഞ് ആലുവ സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.അങ്കമാലി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി മുന്നിൽ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന കുന്നുകര സ്വദേശികളായ ദമ്പതിമാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.