saji
പ്രതി സജിയുമായി എക്സെെസ് ഉദ്യോഗസ്ഥർ

അങ്കമാലി:ലോക് ഡൗൺ പ്രതീക്ഷിച്ച് വീട്ടിൽ ചാരായം ഉണ്ടാക്കി സൂക്ഷിച്ച മാമ്പ്ര സ്വദേശി സജിയെ അങ്കമാലിയിൽ എക്സൈസ് സംഘം പിടികൂടി. 40 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഇ.എ.അശോക് കുമാറിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.