കൊച്ചി: എറണാകുളം ആർ.എം.എസ്. ഇ.കെ ഡിവിഷന്റെ 2021 ആദ്യപാദത്തിലെ ഡിവിഷണൽ തപാൽ അദാലത്ത് മേയ് 11 രാവിലെ 11.30ന് ഗൂഗിൾമീറ്റ് പ്ലാറ്റ്‌ഫോം വഴിനടത്തും. എറണാകുളം ആർ.എം.എസ്. ഇ.കെ ഡിവിഷന്റെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ ഉന്നയിക്കാം. അദാലത്തിൽ പങ്കെടുക്കേണ്ടവർ പരാതികൾ srmekdn.keralapost@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ' സൂപ്രണ്ട്, എറണാകുളം ആർ.എം.എസ്. ഇ.കെ ഡിവിഷൻ, കൊച്ചി- 682011' എന്ന തപാൽ വിലാസത്തിലോ അയക്കണം. പരാതികൾ അയക്കുന്ന കവറിന് മുകളിലും ഈ മെയിലിലും 'ഡാക് അദാലത്ത്' എന്ന് രേഖപ്പെടുത്തണം. പരാതികൾ അയക്കാനുള്ള അവസാന തീയതി മേയ് 4.