photo
ഞാറക്കൽ പി.കെ. ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന കെ.എം. അയ്യപ്പൻ അനുസ്മരണസമ്മേളനം പി.എ. മുഹമ്മദ് ബാവ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്ന കെ.എം.അയ്യപ്പന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഞാറക്കൽ പി.കെ. ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം നടത്തി. പി.എ. മുഹമ്മദ് ബാവ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. രാജീവ്, യോഗാചാര്യ ജോണി പറമ്പലോത്ത്, ജിജി സോമൻ എന്നിവർ പ്രസംഗിച്ചു.