പിറവം: കായനാട് ഓണശേരിക്കടവിന് സമീപം കനത്ത മഴയത്ത് നടത്തുന്ന മണ്ണെടുപ്പ് മൂലം റോഡിൽ ചെളി നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾക്കും കൽനട യാത്രക്കാർക്കും അപകടം സംഭവിക്കുന്നു. സമീപവാസിയായ വിദ്യാർത്ഥിനി ഇന്നലെ ഉച്ചക്ക് സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ ചെളിയിൽ തെന്നി മറിഞ്ഞുവീണ് കാലുകൾക്കും തോളിനും സാരമായ പരിക്ക് പറ്റി. അമിത ഭാരം കയറ്റി പടുതയിട്ട് മൂടാതെയാണ് ലോറികൾ ചീറിപ്പായുന്നത്. ഇടവഴിയിൽനിന്നും മെയിൻ റോഡിലേക്ക് കയറി വന്ന ടോറസ് ലോറിയിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.