കോലഞ്ചേരി: ടി.കെ.പുരുഷോത്തമൻ നായർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലസംഘം, കെ.എസ്.ടി.എ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ടി.എസ്.ശങ്കരന്റെ ഏഴാമത് ചരമവാർഷിക ദിനാചരണം നടന്നു. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.കെ.വർഗീസിന്റെ അദ്ധ്യക്ഷനായി. സി.ബി. ദേവദർശനൻ, കെ.കെ. ഏലിയാസ്, പി.പി.ബേബി, പി.ജി. സജീവ്, അജി നാരായണൻ, ശ്രീജ രാജീവൻ, സുരേഷ് ബാബു, കെ.കെ.സജീവ്, ടി.എസ് ലാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.