വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഞാറക്കൽ യൂണിറ്റ് 29-ാമത് വാർഷിക സമ്മേളനം ഗുരുമന്ദിരം ഹാളിൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വാസന്തി കാരോളിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 4 പേർക്ക് സാന്ത്വന പെൻഷനും സാന്ത്വന സഹായവും നൽകി.
ഞാറക്കൽ ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച് ഭാഗികമായി പൂർത്തീകരിച്ച ശ്മശാനം അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി ദാമോദരൻ, ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ്, എം.ആർ. വിശ്വംഭരൻ, ഓമന മുരളീധരൻ, കെ.ജി. സുലോചന, ഒ.കെ. ബാലാനന്ദൻ, വി.കെ. ശാന്ത എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.കെ. മുരളീധരൻ (പ്രസിഡന്റ്), എം.ആർ. വിശ്വംഭരൻ (സെക്രട്ടറി), ഒ.കെ. ബാലാനന്ദൻ (ഖജാൻജി) ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.