വൈപ്പിൻ: പിക്-അപ് വാനും സ്‌കൂട്ടറും തമ്മിലിടിച്ച് സ്‌കൂട്ടർ യാത്രികൻ എടവനക്കാട് കൂട്ടുങ്കൽചിറ കണക്കശ്ശേരി സാബുവിന്റെ മകൻ മനു(19) മരിച്ചു. പിന്നിലിരുന്ന ബന്ധുവായ റോണിക്ക് പരിക്കേറ്റു. ഇയാളെ ഞാറക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവാഴ്ച രാത്രി എട്ടരയോടെ മാലിപ്പുറം വളപ്പ് ഭാഗത്താണ് അപകടമുണ്ടായത്. മനുവിന്റെ സംസ്‌കാരം നടത്തി. മാതാവ്: സിൽബി. സഹോദരി: മനീഷ.