കൊച്ചി: മത്സ്യബന്ധനബോട്ടുകളും കപ്പലുകളും കൂട്ടിയിടിച്ച് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ കപ്പൽ ഗതാഗതമാർഗം നിശ്ചയിക്കണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) കീഴിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്പ്‌മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ആവശ്യപ്പെട്ടു. അപകടങ്ങളിൽ ജീവൻ
നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്ക് ഏൽക്കുന്നവർക്കും ന്യായമായ നഷ്ടപരിഹാരം നൽകണം. പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ സാന്നിദ്ധ്യം ഓരോ ബോട്ടിലും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.