മൂവാറ്റുപുഴ: പിരളിമറ്റം നെടുമല പാറമട സംഘർഷത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ വീട്ടമ്മയെ ആക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പരാതിയിൽ നാല് പേർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും വയൽ നികത്തി റോഡ് നിർമ്മാണം തടഞ്ഞ നാട്ടുകാരായ നാല് പേർക്കെതിരെ വധശ്രമത്തിനുമാണ് വാഴക്കുളം പൊലീസ് കേസെടുത്തത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശം ലംഘിച്ച് ഇന്നലെ വീണ്ടും റോഡ് പണി തുടർന്നത് നാട്ടുകാർ തടഞ്ഞു. വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പണി നിർത്തി. പാറമട ഉടമസ്ഥർ ജെ.സി.ബികൾ അടക്കമുള്ള വാഹനങ്ങൾ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് നിന്ന് നീക്കുകയും ചെയ്തു.