മൂവാറ്റുപുഴ: ക്രൂരപീഡനത്തിന് ഇരയായെന്ന സൂചനകളോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിനിയായ നാലര വയസുകാരിയുടെ മെഡിക്കൽറിപ്പോർട്ട് ഇനിയും ലഭിച്ചില്ലെന്ന് മൂവാറ്റുപുഴ പൊലീസ്. മെഡിക്കൽ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസിന് കൈമാറുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

മെഡിക്കൽ ബോർഡ് കൂടിയ ശേഷം റിപ്പോർട്ട് രണ്ടാഴ്ച കഴിഞ്ഞേ ലഭിക്കൂ എന്നാണ് സൂചന. മെഡിക്കൽ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. കഴിഞ്ഞ 27നാണ് കടുത്ത വയറുവേദന, രക്തം പോക്ക് തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.