amrita

കൊച്ചി: രാജ്യത്തെ വിവിധ കാമ്പസുകളിൽ 50 അത്യാധുനിക 'ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നൊവേഷൻ ലാബുകൾ" സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം 100 കോടി രൂപ മുതൽമുടക്കുമെന്ന് ചാൻസലർ മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃത ഇന്നൊവേഷൻ ആൻഡ് റിസർച്ച് അവാർഡ് (എ.ഐ.ആർ.എ) വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാതാ അമൃതാനന്ദമയി.

എൻജിനീയറിംഗ്, മെഡിക്കൽ സയൻസസ്, കമ്പ്യൂട്ടർ സയൻസ്, മെറ്റീരിയൽ സയൻസസ്, നാനോ ബയോ സയൻസസ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ എൻജിനീയറിംഗ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നൂതന കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനാണ് പുതിയ ലാബുകൾ സ്ഥാപിക്കുക. ഒരുവർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും.

അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ.പി. വെങ്കട്ട് രംഗൻ, നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്‌ടർ സേതുരാമൻ പഞ്ചനാഥൻ, ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഡി, ഐ.ഐ.ടി ബോംബെ ഡയറക്ടർ സുഭാസിസ് ചൗധരി, ബഫല്ലോ സർവകലാശാലയിലെ ഗവേഷണസാമ്പത്തിക വികസന വൈസ് പ്രസിഡന്റ് വേണു ഗോവിന്ദരാജു, കാലിഫോർണിയ സർവകലാശാലയിലെ വൈസ് ചാൻസലർ പ്രശാന്ത് മോഹൻപത്ര എന്നിവർ പങ്കെടുത്തു.

അവാർഡ് ജേതാക്കൾക്ക് ആകെ 2.5 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി. പ്രൊഫ. മനീഷ സുധീർ (നെറ്റ്‌വർക്കിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), പ്രൊഫ.എൻ. രാധിക (മെക്കാനിക്കൽ എൻജിനീയറിംഗ് ), പ്രൊഫ. ശാന്തികുമാർ നായർ (പോളിമർ), പ്രൊഫ. ആർ. ജയകുമാർ (പോളിമർ), പ്രൊഫ. മാധവ് ദത്ത (എനർജി), ഡോ.ആർ. കൃഷ്ണകുമാർ (പീഡിയാട്രിക് കാർഡിയോളജി) ഡോ. വിനയ്‌കുമാർ (സൈബർ സുരക്ഷ) എന്നിവരാണ് ജേതാക്കൾ.