
കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയായ ബ്രോഡ്‌വേയിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പരിശോധനകൾ നടന്നു. ഓരോ സ്ഥാപനത്തിലുമെത്തി വ്യാപാരികൾക്ക് നിർദ്ദേശങ്ങൾ നൽകി.
നിയന്ത്രണങ്ങൾ ലംഘിച്ചതിന്
680 കേസുകളിലായി 106 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
റൂറലിൽ 177 കേസുകളിൽ നിന്നായി 106 പേരും അറസ്റ്റിലായി.
462 കേസുകൾ
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം റൂറലിൽ 462 കേസുകൾ രജിസ്റ്റർ ചെയ്തു. 142 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്ത 7343 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാത്ത 5905 പേർക്കെതിരേയും നടപടി സ്വീകരിച്ചു.
അഞ്ച് സബ്ഡിവിഷനിലുംപ്രത്യേക സ്‌ക്വാഡുകൾ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം റൂറൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാസ്‌ക് ധരിക്കാത്തവരേയും സാമൂഹ്യ അകലം പാലിക്കാത്തവരേയും കർശന നിയമ നടപടിക്ക് വിധേയമാക്കും. വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ ഉൾപ്പെടെയുള്ളവ നിർബന്ധമാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ അഞ്ച് സബ് ഡിവിഷനിലും പ്രത്യേക സ്‌ക്വാഡുകളും പട്രോളിംഗ് യൂണിറ്റുകളും പരിശോധന നടത്തും. 24 മണിക്കൂറും ഇവർ നിരത്തിലുണ്ടാകും. പൊതു പരിപാടികളിൽ സർക്കാർ നിർദേശിച്ച എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന് പൊലീസ് ഉറപ്പുവരുത്തും. നിയമം ലംഘിക്കുന്നവർക്കെതിരേ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി എടുക്കും. വാഹനങ്ങളിലും പരിശോധനയുണ്ടാകും.
കെ. കാർത്തിക് , എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി
രാത്രിയിലും പാഴ്സൽ
വാങ്ങാം
ജില്ലയിൽ നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ രാത്രി 9 നു ശേഷം ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടില്ല. സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്കില്ല. അതേസമയം ആളുകൾ കൂട്ടം കൂടാനും പാടില്ല. ഹോട്ടലുകളിൽ നിന്ന് രാത്രി വൈകിയും പാഴ്സലുകൾ നൽകുന്നതിനും വാങ്ങുന്നതിനും തടസമില്ല.