library
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി ആരംഭിച്ച കുടിപ്പള്ളിക്കുടത്തിന്റെ ഉദ്ഘാടനം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ: ധർമ്മരാജ് അടാട്ട് നിർവഹിക്കുന്നു

കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആരംഭിച്ചു.രണ്ട് മാസം കൊണ്ട് കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മണലിലാണ് എഴുത്ത് പഠിപ്പിക്കുന്നത്.കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് കുടിപ്പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.കെ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം സി.വി.അശോക് കുമാർ, ടി.കെ.ജയൻ, വിജയലക്ഷ്മിചന്ദ്രൻ, ഐ.പി.ജേക്കബ്, ജോളി.പി.ജോസ്, സന്തോഷ് പുതുവാശേരി, ജിനി തര്യൻ, സി.പി.ശിവൻ എന്നിവർ പങ്കെടുത്തു.