നെടുമ്പാശേരി: നെടുമ്പാശേരി ആവണംകോട്ട് യൂറോപ്യൻ കാലാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കാൽപന്തേഴ്‌സ് ഫുട്‌ബാൾ ടർഫ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ ഫുട്‌ബാൾ താരവും സന്തോഷ് ട്രോഫി സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ എം.എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശോഭാ ഭരതൻ, പ്രവാസി സംരംഭകനായ സിജു പോൾ കല്ലറ, ജോർജ് നെല്ലിശേരി, ബിജു കെ. മുണ്ടാടൻ, ബാബു കൈപ്രമ്പാടൻ, വിജു കോരത്, ജോസ് തെക്കിനേടത്ത്, അദുൽ ബാബു തുടങ്ങിയവർ സംസാരിച്ചു.