ആലുവ: ആലുവ മൃഗാശുപത്രിക്ക് സമീപം നേതാജി റോഡിൽ കുറുക്കന്റെ ശല്യം വർദ്ധിക്കുന്നു. ലിറ്റിൽ ഫ്ലവർ സെമിനാരി ഭാഗത്തേയ്ക്കുള്ള മേഖലയിലാണ് ഇവയെ കൂടുതലായി കാണുന്നത്. വീട്ടിലെ വളർത്തു നായയുടെ നിർത്താതെയുള്ള കുര കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് കഴിഞ്ഞ ദിവസം കുറുക്കനെ നേരിൽ കണ്ടത്. ഇതേതുടർന്ന് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ സമീപവാസിയുടെ വീട്ടിലെ സി.സി ടി.വി കാമറയിൽ നിന്ന് കുറുക്കന്റെ ദൃശ്യം കണ്ടെത്തി.