കളമശേരി: കുസാറ്റിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക് വിഭാഗത്തിൽ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ മൂന്ന് വർഷത്തെ താൽകാലിക തസ്‌കിതയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജിയോഫിസിക്‌സ് / മറൈൻ ജിയോഫിസിക്‌സ് / അപ്‌ളൈഡ് ജിയോഫിസിക്‌സ് എന്നിവയിലേതെങ്കിലുമൊന്നിലുള്ള ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/മറ്റു ദേശീയ തലത്തിലുള്ള പരീക്ഷകളായ ഡി.എസ്.റ്റി., ഡി.എ.ഇ., ,ഡി.ഒ.എസ്., ഡി.ആർ.ഡി.ഒ., എം.എച്ച്. ആർ.ഡി., ഐ.ഐ.ടി., ഐ.ഐ.എസ്.സി., ഐ.ഐ.എസ്.ഇ.ആർ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9869801448, ഇ-മെയിൽ: sunilpscusat @gmail.com.