പറവൂർ: നഗരമദ്ധ്യത്തിലെ നമ്പൂരിയച്ചൻ ആൽക്ഷേത്രം സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമായി ഭക്തജന കൺവെൻഷൻ നമ്പൂരിയച്ചൻ ആൽക്ഷേത്ര സംരക്ഷണ കർമ്മ സമിതി രൂപീകരിച്ചു. ചിത്രഭാനു നമ്പൂതിരിപ്പാട്, കെ.കെ.അനിരുദ്ധൻ തന്ത്രി, ജയൻ ഇളയത്, അഡ്വ. ടി.ആർ. രാമനാഥൻ, ആർ.വി.ബാബു, സി.ജി. കമലാകാന്തൻ, എസ്. ജയകൃഷ്ണൻ, എസ്. ദിവാകരൻ പിള്ള എന്നിവർ രക്ഷാധാകാരികളായും പി.മധു (ചെയർമാൻ) രഞ്ജിത്ത് ഭദ്രൻ (വൈസ് ചെയർമാൻ) എം.സി.സാബുശാന്തി (ജനറൽ കൺവീനർ) വി.എൻ. സന്തോഷ് കുമാർ, രഞ്ജിത്ത് മോഹൻ, എം.സി. സനൽകുമാർ, പ്രകാശൻ തുണ്ടത്തുംകടവ്, എം.എസ്. രാജൻ, വി.എസ്. മധുശാന്തി, എസ്. പ്രശാന്ത് (കൺവീനർമാർ) പി.ആർ. മുരളി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 251 അംഗ കർമ്മ സമിതിയാണ് രൂപീകരിച്ചത്. നമ്പൂരിയച്ചൻ ആൽക്ഷേത്രത്തിനും ആരാധനയ്ക്കും പൂർണ സംരക്ഷണം ഉറപ്പു വരുത്തുക, ആൽക്ഷേത്രത്തിന്റെ അറ്റകുറ്റപണികൾക്ക് അനുവാദം നൽകുക. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ദേവാലയം ഇല്ലായമ ചെയ്യാനുള്ള ഇടത് - യുക്തവാദി ഗൂഡാലോചനക്ക് നഗരസഭയും പൊതുമരാമത്തു വകുപ്പും ഇരകളാകാകിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 20ന് രാവിലെ പത്തരക്ക് പറവൂർ നഗരസഭ ഓഫീസിനു മുന്നിൽ സംരക്ഷണ കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഭക്തജന ധർണ നടത്താൻ യോഗം തീരുമാനിച്ചു.