bpcl

കൊച്ചി: സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ ബി.പി.സി.എൽ വക കരുതൽ. കേരളത്തിലെ സർക്കാർ ആശുപത്രികൾക്ക് സൗജന്യമായി മെഡിക്കൽ ഓക്സിജൻ നൽകും. അമ്പലമുകൾ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽനിന്ന് പ്രതിദിനം ഒന്നരടൺ ഓക്സിജനാണ് സൗജന്യമായി നൽകുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ കമ്പനി 20 ടണ്ണോളം ഓക്സിജൻ സംഭരിക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ ബിൽഡ് - ഓവർ ഓപ്പറേറ്റ് യൂണിറ്റിന് 99.7 ശതമാനം ശുദ്ധ ദ്രാവകഓക്സിജൻ ഉത്പാദിപ്പിക്കാനും സംഭരിക്കാനും ശേഷിയുണ്ട്.

രാജ്യത്തിനാവശ്യമായ ഓക്സിജൻ ശേഖരമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സ്റ്റീൽ പ്ലാന്റുകളിലെ ഓക്സിജൻ ശേഖരം ഉൾപ്പെടെ അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്തും.

നിലവിൽ 50,000 ടൺ ഓക്സിജൻ ശേഖരമാണ് രാജ്യത്തുള്ളത്. പ്രതിദിന ഉത്പാദനശേഷി 7127 ടണ്ണാണ്. കൊവിഡ് കേസുകൾ അതിരൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് പ്രതിദിനം 4000 ടൺ മെഡിക്കൽ ഓക്സിജൻ ആവശ്യമായി വരുന്നുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് മെഡിക്കൽ ഓക്സിജൻ കൂടുതൽ ആവശ്യമായി വരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവർഷം കൊവിഡ് രൂക്ഷമായി ഗുരുതരമായ സാഹചര്യമുണ്ടായ ഒക്ടോബർ, നവംബർ മാസങ്ങളിൽ 8 ടൺ ഓക്സിജനാണ് ആവശ്യമായി വന്നത്. അന്ന് സംസ്ഥാനത്ത് 180 ടൺ മെഡിക്കൽ ഓക്സിജന്റെ കരുതലുണ്ടായിരുന്നു. നിലവിൽ ഈ സാഹചര്യത്തിന് മാറ്റമില്ലെന്നും മെഡിക്കൽ ഓക്സിജൻക്ഷാമം സംസ്ഥാനത്തില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കേരളമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങൾക്ക് 20, 25, 30 തീയതികളിലായി യഥാക്രമം 4880 ടൺ, 5619 ടൺ, 6593 ടൺ മെഡിക്കൽ ഓക്സിജൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓ​ക്സി​ജ​ൻ​ ​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കാൻ
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ടൽ

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​മും​ബ​യ്,​ഡ​ൽ​ഹി,​ ​അ​ഹ​മ്മ​ദാ​ബാ​ദ്,​ ​ല​ക്നൗ​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ആ​ശു​പ​ത്രി​ക​ൾ​ ​നി​റ​യു​ക​യാ​ണ്.​ ​ഓ​ക്സി​ജ​ൻ​ ​ക്ഷാ​മം​ ​നി​ര​വ​ധി​പേ​രു​ടെ​ ​മ​ര​ണ​ത്തി​ന് ​ഇ​ട​യാ​ക്കു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​ഓ​ക്സി​ജ​ൻ​ ​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ന്ന​ത​ത​ല​യോ​ഗം​ ​ചേ​ർ​ന്നു.​ ​കൊ​വി​ഡ് ​വ​ർ​ദ്ധി​ക്കു​ന്ന​ ​മ​ഹാ​രാ​ഷ്ട്ര,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഗു​ജ​റാ​ത്ത്,​ ​യു.​പി,​ ​ഡ​ൽ​ഹി,​ ​ഛ​ത്തീ​സ്ഗ​ഢ്,​ ​ക​ർ​ണാ​ട​ക,​ ​കേ​ര​ളം,​ ​ത​മി​ഴ്നാ​ട്,​ ​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന​ ​രാ​ജ​സ്ഥാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഓ​ക്‌​സി​ജ​ൻ​ ​ല​ഭ്യ​ത​യും​ ​അ​ടു​ത്ത​ 15​ ​ദി​വ​സ​ത്തെ​ ​ആ​വ​ശ്യ​ക​ത​യും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​വി​ല​യി​രു​ത്തി.​ ​ഓ​ക്‌​സി​ജ​ൻ​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഓ​ക്‌​സി​ജ​ൻ​ ​ടാ​ങ്ക​റു​ക​ൾ​ക്ക് ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​പെ​ർ​മി​റ്റി​ല്ലാ​തെ​ ​സ​ഞ്ച​രി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.​ 24​ ​മ​ണി​ക്കൂ​ർ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​സി​ലി​ണ്ട​ർ​ ​ഫി​ല്ലിം​ഗ് ​പ്ലാ​ന്റു​ക​ളെ​ ​അ​നു​വ​ദി​ക്കും.​ ​വ്യാ​വ​സാ​യി​ക​ ​സി​ലി​ണ്ട​റു​ക​ൾ​ ​ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം​ ​മെ​ഡി​ക്ക​ൽ​ ​ഓ​ക്‌​സി​ജ​ന് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കും.