കളമശേരി: നഗരസഭയുടെ കീഴിലുള്ള പി.എച്ച്.സിയിൽ 45 വയസിന് മുകളിലുള്ളവർക്ക് വേണ്ടിയുള്ള കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ക്യാമ്പ്. കൂടാതെ എല്ലാ വാർഡുകളിലും ക്യാമ്പ് നടക്കുന്നുണ്ട്. കൗൺസിലർമാർ , ആശാ വർക്കർമാർ മുഖേന സ്ഥലവും സമയവും അറിയാവുന്നതാണ്. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് വെള്ളി, ശനി ദിവസങ്ങളിൽ പി.എച്ച്.സി യിലും കങ്ങരപ്പടി ടൗൺ ഹാളിലുമായി ആരംഭിച്ചിട്ടുണ്ട്.