കാലടി: കാഞ്ഞൂർ കിടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ വളർച്ചയ്ക്കുള്ള സമഗ്ര സംഭാവനയെ അടിസ്ഥാനമാക്കി മുൻ ബാങ്ക് പ്രസിഡന്റ് കെ.പൊന്നപ്പനെ ഭരണ സമിതിയും ജീവനക്കാരും ചേർന്ന് ആദരിച്ചു
ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്റുമാരായ സി.കെ.സലിം കുമാർ, പി.അശോകൻ, എം.ജി.ഗോപിനാഥ്, സി.എസ്. ഉണ്ണികൃഷണൻ, സെക്രട്ടറി പി.എ.കാഞ്ചന, കെ.എൻ.സന്തോഷ്, ഷീജ രാജൻ, കെ.കെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.