കളമശേരി: കക്കൂസ് മാലിന്യങ്ങൾ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ നടപടികൾ കൈക്കൊള്ളാൻ പൊലീസിനും എൻ.എച്ച്.എ.ഐയ്ക്കും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ കളക്ടർക്ക് പരാതി നൽകി. ഏലൂർ നഗരസഭാ അതിർത്തിയിലൂടെ പോകുന്ന കണ്ടെയ്‌നർ റോഡിൽ രാത്രികാലങ്ങളിലാണ് മാലിന്യം തള്ളുന്നത്. റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തത് സാമൂഹ്യ വിരുദ്ധർക്ക് സഹായകരമാണ്. കണ്ടെയ്നർ റോഡ് മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന് എൻ.എച്ച്.എ.ഐ.ക്ക് കരാർ ഉള്ളതാണ്.