fire
സർവീസ് വാരാചരണത്തിന്റെ ഭാഗമായുള്ള ഫയർ സൈക്ലത്തോൺ റാലിക്ക് അങ്കമാലി ഫയർ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ജിജിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

അങ്കമാലി: ഫയർ സർവീസ് വാരാചരണത്തിന്റെ ഭാഗമായി വകുപ്പിലെ ജീവനക്കാർ,സിവിൽ ഡിഫൻസ് വോളണ്ടിയർമാർ,മറ്റു പ്രഫഷനലുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സൈക്ലത്തോണിന് അങ്കമാലിയിൽ സ്വീകരണം നൽകി.ജീവനക്കാരുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്തുന്നതിനും, പൊതുജനങ്ങളിൽ അഗ്നി സുരക്ഷയെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനുമാണ് സൈക്ലത്തോൺ സംഘടിപ്പിച്ചത്.ഏപ്രിൽ 14 ന് കോഴിക്കോട് നിന്നും ആരംഭിച്ച സൈക്ലത്തോണിന് ഇന്നലെ രാവിലെ അങ്കമാലി ഫയർ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം .ജിജിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഫോർട്ട് കൊച്ചിയിലെ ജലസുരക്ഷാ വിദഗ്‌ദ്ധ പരിശീലന കേന്ദ്രത്തിലെ റീജീണൽ ഫയർ ഓഫീസർ എം.ജി.രാജേഷ്, സ്റ്റേഷൻ ഓഫീസർ പി.വി.പ്രേംനാഥ് എന്നിവരടക്കം മുപ്പതോളം പേര് സൈക്ലത്തോണിൽ പങ്കെടുത്തു. ഇന്നലത്തെ പര്യടനം ഏലൂർ നിലയത്തിൽ സമാപിച്ചു. ഇന്ന് രാവിലെ എറണാകുളം ഗാന്ധിനഗർ നിലയത്തിൽ സമാപിക്കുന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ബി.സന്ധ്യ പങ്കെടുക്കും.