പെരുമ്പാവൂർ: മലയാള നാടക വേദിയിൽ അര നൂറ്റാണ്ടുകാലം കലാജീവിതം നയിച്ച മണിയപ്പൻ ആറന്മുളയുടെ രണ്ട് നാടകങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5ന് ഫാസ് ഓഡിറ്റോറിയത്തിൽ നടത്തും. സിനിമാ സംവിധായകൻ പ്രിയനന്ദനൻ പ്രകാശനം നിർവഹിക്കും. നാടക് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ജെ.ഷൈലജ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. നാടക് ജില്ലാ പ്രസിഡന്റ് മോഹൻ കൃഷ്ണൻ, ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, സിനിമാ താരം ഇർഷാദ്, കെ.പി.കെ. വേങ്ങര, പോൾസൺ തേങ്ങാപുരയ്ക്കൽ, ജോൺ ഫെർണാന്റസ് എം.എൽ.എ, മുൻ എം.എൽ.എ.സാജു പോൾ, സേവ്യർപുൽപ്പാട്, സി.സി.കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.