rukhiya-beevi65

കരുമാലൂർ: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വെളിയത്തുനാട് വേഴപ്പിള്ളി പുള്ളാട്ട് വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ റുഖിയാബീവിയാണ് (65) മരിച്ചത്. മക്കൾ: ജലാലുദീൻ, അമീർഅലി, മുഹമ്മദ് അഷ്റഫ്. മരുമക്കൾ: ഫെമീന, ഫസീല,ഷെറീന.